Banner Ads

നാടിന് അഭിമാനനിമിഷം; വെച്ചൂരിന് ശേഷം കേരളത്തിന്റെ സ്വന്തം പെരിയാർ പശുവിന് ദേശീയ അംഗീകാരം

തിരുവനന്തപുരം : കേരളത്തിന്റെ തനത് നാടൻ പശുവിനമായ പെരിയാർ പശുവിന് ദേശീയ തലത്തിൽ അംഗീകാരം. വെച്ചൂർ പശുവിന് ശേഷം കേരളത്തിൽനിന്ന് ദേശീയ തലത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന രണ്ടാമത്തെ നാടൻ പശുവിനമാണ് പെരിയാർ പശു.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ് ആണ് പെരിയാർ കാറ്റിൽ എന്ന ഈ നാടൻ ജെനുസിന് അംഗീകാരം നൽകിയത്. പെരിയാർ നദിയുടെ തീരപ്രദേശങ്ങളായ കോടനാട് മുതൽ കുട്ടമ്പുഴ വരെയുള്ള മേഖലകളിലും അതിരപ്പള്ളി പരിസരങ്ങളിലുമാണ് ഈ പശുക്കളെ കണ്ടുവരുന്നത്.

പ്രകൃതിദത്തമായ കാലാവസ്ഥയോട് ഇണങ്ങി ജീവിക്കാനും രോഗപ്രതിരോധ ശേഷിയുമാണ് ഇവയുടെ പ്രത്യേകത. 30 വർഷങ്ങൾക്ക് മുൻപാണ് കേരളത്തിൽനിന്ന് വെച്ചൂർ പശുവിന് ഇത്തരം ദേശീയ അംഗീകാരം ലഭിച്ചത്.