Banner Ads

മുനമ്പം പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും

തിരുവനന്തപുരം: ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെയുള്ള കേസും യോ​ഗത്തിൽ ചർച്ച ചെയ്യുന്നത്. ഭൂമിക്കു മേൽ പ്രദേശവാസികൾക്കുള്ള അവകാശം എങ്ങനെ പുനഃസ്ഥാപിക്കാമെന്നാണ് സർക്കാർ പരിശോധിക്കുന്നത്.ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്.നിയമ, റവന്യു, വഖഫ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, വഖഫ് ബോർഡ് ചെയർമാൻ, വകുപ്പ് സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.മുനമ്പത്ത് നടന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകൾ പരിശോധിച്ച് റവന്യു വകുപ്പ് തയാറാക്കിയ റിപ്പോർട്ട് യോഗം പരിഗണിക്കും. ഫാറൂഖ് കോളജിനു ലഭിച്ച ഭൂമി പിന്നീട് പ്രദേശവാസികൾക്കു കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളാണു ഇതിൽ പരിശോധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *