കണ്ണൂര്‍: പൊലിസ് തെരച്ചില്‍ ഊര്‍ജിതമാക്കവെ കുട്ടിയുടെ മാതാവിന് മെസെജ് അയച്ചിരുന്നു. താൻ സേഫാണ് തിരിച്ചെത്തുമെന്നാണ്കുട്ടി ഇന്ന് രാവിലെ മെസെജ് അയച്ചത് വീട്ടില്‍ തിരിച്ചെത്തുമെന്ന് വിദ്യാർത്ഥി ഇൻസ്റ്റൻ ഗ്രാമിലൂടെ മെസെജ് അയച്ചതോടെ സൈബർ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ടവർ ലൊക്കേഷനില്‍ വ്യക്തമാവുകയായിരുന്നു. ഇതോടെയാണ് റെയില്‍വെ പൊലിസിൻ്റെ സഹായത്തോടെ സ്കൂള്‍ യൂനിഫോം അണിഞ്ഞ വിദ്യാർത്ഥിയെ കണ്ടെത്തിയത്.
കോഴിക്കോട് റെയില്‍വെസ്റ്റേഷനില്‍ നിന്നുമാണ് പൊലിസ് വിദ്യാർത്ഥിയെ ബുധനാഴ്ച്ച വൈകിട്ട് കണ്ടെത്തിയത്. പരശുറാം എക്സ്പ്രസില്‍ വച്ചാണ് കണ്ടെത്തിയത് ഈ കാര്യം കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.പൂക്കൊത്തുതെരു സ്വദേശി ആര്യനെയാണ് ചൊവ്വാഴ്ച്ചവൈകിട്ട് മുതല്‍ കാണാതായത്. ആര്യനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് അന്വേഷണമാരംഭിച്ചത്.