തൃശൂർ : സ്കൂളിലെ യുകെജി വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.ഡയറി എഴുതിയില്ല എന്നാരോപിച്ചാണ് അഞ്ചുവയസുകാരനെ ക്ളാസ് ടീച്ചർ തല്ലി ചതച്ചത്.കുട്ടിയുടെ ഇരു കാല്‍ മട്ടുകള്‍ക്കും താഴെയാണ് സെലിൻ എന്ന ക്ളാസ് ടീച്ചർ ക്രൂരമായി തല്ലിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സംഭവത്തില്‍ ക്ളാസ് ടീച്ചർക്കെതിരെ നെടുപുഴ പൊലീസ് കഴിഞ്ഞ തിങ്കളാഴ്ച കേസെടുത്തു.
തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യു.പി സ്കൂളിലാണ് സംഭവം നടന്നത്.അധ്യാപിക ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അധ്യാപികയെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തതായി സ്കൂള്‍ അധികൃതർ അറിയിച്ചു. സംഭവം നടന്നിട്ട് ഒരാഴ്ചയായിട്ടും ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തില്‍ സ്കൂള്‍ അധികൃതർ ഒത്തു തീർപ്പിന് ശ്രമിച്ചെന്നും എന്നാല്‍ താൻ വഴങ്ങിയില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു.