കൊച്ചി: എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോയ മൂവാറ്റുപുഴ ഡിപ്പോയിലെ ബസിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ യാത്രക്കാരെയെല്ലാം ഉടൻ തന്നെ പുറത്തിറക്കിയതിനാല്‍ വൻ അപകടമാണ് ഒഴിവായത്. 30ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.ഇന്നലെ വൈകിട്ട് 3.10ഓടെ എറണാകുളം ചിറ്റൂർ റോഡിലെ കാരിക്കാമുറി ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്.
സംഭവത്തില്‍ വിശദമായ റിപ്പോർട്ട് ഉടൻ നല്‍കും.എറണാകുളം സൗത്ത് ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന ലോ ഫ്ലോർ ബസ് ബസില്‍ ഇന്ന് വിശദമായ പരിശോധന നടത്തും.തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം ഇന്ന് വിശദമായ പരിശോധന നടത്തും .ബസിന്റെ പിൻഭാഗം പൂർണമായും തീപിടിച്ചതോടെ കറുത്തപുഴ പ്രദേശമാകെ പരന്നിരുന്നു.വൈദ്യുത പോസ്റ്റിനോട് ചേർന്നായിരുന്നു ബസ്.
തീ കൊണ്ട് കേബിളുകള്‍ ഉരുകി പൊട്ടിവീഴുമോയെന്നും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുമോ എന്ന വലിയ ആശങ്കയുയർന്നു. വൈകാതെ ഈ ഭാഗത്ത വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പുറപ്പെട്ട ഉടനെയായിരുന്നതിനാല്‍ യാത്രക്കാരില്‍ 15 പേർക്കേ ടിക്കറ്റ് നല്‍കിയിരുന്നുള്ളൂ. 10വർഷത്തിലധികം പഴക്കമുള്ളതാണ് ബസ്. അപകടത്തെതുടർന്ന് മേഖലയില്‍ ഗതാഗതം പൂർണമായും തടസ്സ പെട്ടു.എറണാകുളം കെഎസ്‌ആർടി സ്റ്റാൻഡില്‍ നിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴയിലേക്കുള്ള ബസിന്റെ നാലാമത്തെ ട്രിപ്പായിരുന്നു അപകടത്തില്‍പ്പെട്ടത്.