തൃശൂർ:പെരിങ്ങോട്ടുകരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്ബതികൾക്ക് പരുക്ക്. മുറ്റിച്ചൂർ സ്വദേശികളായ അണ്ടേഴത്ത് വീട്ടിൽ ശിവശങ്കരൻ, ഷീല എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 6.40 ന് പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽവച്ച് ബൈക്കും ലോറിയും ഇടിക്കുകയായിരുന്നു. ബൈക്ക് ലോറിക്കടിയിൽ കുരുങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദമ്ബതികളെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരക്കുമായി വന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. ലോറി അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.