Banner Ads

അഞ്ചുതെങ്ങ് സ്വദേശിയായ 13 വയസ്സുകാരന് മസ്തിഷ്ക ജ്വരം; നേത്ര പരിശോധനയ്ക്കിടെ രോഗം കണ്ടെത്തി

തിരുവനന്തപുരം: അഞ്ചുതെങ്ങ് സ്വദേശിയായ 13 വയസ്സുകാരന് മസ്തിഷ്ക ജ്വരം. നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗ സ്ഥിരീകരണം നടന്നത്. കൂട്ടി ജലാശയത്തിലെ വെള്ളം ഉപയോഗിച്ചിട്ടില്ല എന്നാണ് വിവരം.കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് റിപോർട്ടുകൾ.

രോഗം ബാധിച്ച ആളുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്ത് ആരോഗ്യവകുപ്പ് ക്ലോറിനേഷൻ നടത്തി. നാലു ദിവസങ്ങൾക്കു മുമ്ബാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ രക്തപരിശോധനാ ഫലം പോസിറ്റീവ് ആകുകയും തുടർന്ന് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. തുടർ പരിശോധനകളിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മസ്തിഷ്‌കരം സ്ഥിരീകരിച്ചതോടെ തീരദേശ മേഖല മുഴുവൻ ആശങ്കയിലാണ്. മറ്റാർക്കും ഇതുവരെ രോഗ ലക്ഷണങ്ങൾ ഒന്നുമില്ല.