Banner Ads

900 ഗോളുകള്‍‌; റിക്കോര്‍ഡ് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലിസ്ബണ്‍: കരിയറില്‍ 900 ഗോളുകള്‍‌ തികച്ച് ചരിത്രം കറിച്ച് റൊണാള്‍ഡോ, റിക്കോർഡ് നേട്ടവുമായി പോർച്ചുഗല്‍ സൂപ്പർ താരം.
രണ്ടാം സ്ഥാനത്തുള്ളത്അ ർജന്‍റീന സൂപ്പർ താരം ലയണല്‍ മെസിയാണ് 859 കരിയർ ഗോളുകളുമായി പട്ടികയില്‍. 765 ഗോളുകളുമായി ബ്രസീല്‍ ഇതിഹാസ താരം പെലെയാണ് മൂന്നാമത്.
യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍. 34-ാം മിനിറ്റിലാണ് ചരിത്ര ഗോള്‍ പിറന്നത്. മത്സരം പോർച്ചുഗല്‍ 2-1ന് വിജയിച്ചു.റൊണാള്‍ഡോയ്ക്ക് രാജ്യാന്തര ഫുട്ബോളില്‍ 131 ഗോളുകളാണ് ഉള്ളത്. 450 ഗോളുകള്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിലും 145 എണ്ണം മാഞ്ചസ്റ്റർ യുണൈറ്റഡിലും 101 ഗോളുകള്‍ യുവന്‍റസിലും 68 ഗോളുകള്‍ അല്‍ നസ്റിലും അഞ്ചെണ്ണം ആദ്യ ക്ലബ്ബായ സ്പോർടിംഗ് ലിസ്ബനിലും താരം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *