Banner Ads

പുലർച്ചെ 5 മണിയുടെ വിമാനം വൈകുന്നു; കണക്ഷൻ ഫ്ലൈറ്റുകൾ മുടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറുകളാണ് വിമാനം വൈകാൻ കാരണമെന്ന് ജീവനക്കാർ അറിയിച്ചു. യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ സാധിച്ചില്ല.

ഇതോടെ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. ബെംഗളൂരുവിലേക്കുള്ള സർവീസ് വൈകിയതിനാൽ അവിടെ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകൾ മുടങ്ങിയതായി പല യാത്രക്കാരും അറിയിച്ചു. യാത്രക്കാർക്കായി നാല് മണിക്ക് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.