Banner Ads

പനയമ്പാടത്ത് ലോറി ഇടിച്ചു 4 വിദ്യാർത്ഥികൾ മരിച്ചതിൽ ; ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്

പാലക്കാട്: വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെയാണ് കേസ്. അപകടം തനിക്ക് പറ്റിയ പിഴവാണു എന്ന് പ്രജീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്ത് പ്രശ്നം പരിഹരിക്കാനായി കളക്ടറുടെ നേത‍ൃത്വത്തിൽ യോഗം തുടങ്ങി. ആദ്യം ഉദ്യോഗസ്ഥതല യോ​ഗം നടന്ന ശേഷമായിരിക്കും മറ്റു യോ​ഗം നടക്കും. ഇതിന് ശേഷം നാട്ടുകാരുടെ പരാതികൂടി കേൾക്കും.മന്ത്രി കെ കൃഷ്ണൻകുട്ടി, കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി, പ്രാദേശിക നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മലപ്പുറം എസ്പി ആർ വിശ്വനാഥ്, എഡിഎംപി സുരേഷ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *