Banner Ads

വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന്; 4.5 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് : വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 4.5 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തിന് ചുവട്ടിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഇന്ന് രാവിലെ എക്‌സൈസും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

പരിശോധന കണ്ട ലഹരി കടത്തുകാരൻ കഞ്ചാവ് ഇരിപ്പിടത്തിന് താഴെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.