Banner Ads

യൂട്യൂബ് നോക്കി സ്വയമേ ശസ്ത്രക്രിയ നടത്തി ; 32 വയസുകാരൻ ഗുരുതരാവസ്ഥയിൽ

ലക്നൗ:യൂട്യൂബ് നോക്കി വയർ മുറിച്ച് ശസ്ത്രക്രിയ നടത്തിയ, യുവാവ് ഗുരുതരാവസ്ഥയിൽ.ഉത്തർപ്രദേശിലെ വൃന്ദാവനിൽ നിന്നുള്ള 32 വയസുകാരനാണ് യൂട്യൂബ് നോക്കി അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്താൻ പഠിച്ച് സ്വയം വയറ് കീറി മുറിച്ചത്.

ശസ്ത്രക്രിയ നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ ബന്ധുക്കൾ ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു.സുൻറാഖ് ഗ്രാമവാസിയായ രാജ ബാബു വർഷങ്ങളായി അപ്പൻഡിസൈറ്റീസ് രോഗബാധിതനാണ്. കുറച്ച് ദിവസങ്ങളായി ഇയാൾക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. ഡോക്ട‌ർ നൽകിയ മരുന്ന് കഴിച്ചിട്ടും വേദന കുറഞ്ഞില്ല.

വേദന കഠിനമായതോടെ മഥുരയിൽ നിന്ന് വാങ്ങിയ ഒരു സർജിക്കൽ ബ്ലേഡ്, സൂചി, തുന്നൽ ചരട്, മരുന്നുകൾ എന്നിവ ഉപയോഗിച്ച് ഇയാൾ വയറിൽ 11 തുന്നലുകൾ ഇടുകയായിരുന്നു. അനസ്തേഷ്യയുടെ ഫലം കുറഞ്ഞപ്പോൾകഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങി. നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ ഇയാളെ കണ്ട് വീട്ടുകാർ ഭയന്നു. തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായ രാജ ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *