അഞ്ചല്‍: ഇവിടെ നിരന്തരമായി അപകടങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് അടിയന്തിര പ്രാധാന്യത്തോടെ വർക്ക് ക്രമീകരിച്ച് റോഡ് സുരക്ഷ നിർമ്മാണം നടത്തണം എന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പധികൃതർക്ക് എം.എല്‍.എ കത്ത് നല്‍കിയിരുന്നു. മലയോര ഹൈവേയില്‍ മാവിളക്കും കുരുവിക്കോണത്തിനും മധ്യേ സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന വളവില്‍ സുരക്ഷ വിധാനങ്ങളൊരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 23 ലക്ഷം രൂപ അനുവദിച്ചതായി പി.എസ് സുപാല്‍ എം.എല്‍.എ അറിയിച്ചു.പി.ഡബ്ലിയു.ഡി അഞ്ചല്‍ സെക്ഷൻ ഉദ്യോഗസ്ഥർ പ്രവൃത്തിയുടെ എസ്ടിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിരുന്നു. കോണ്‍ക്രീറ്റ് ക്രാഷ് ബാരിയർ, ട്രാഫിക് സേഫ്റ്റി വർക്കുകള്‍ എന്നിവയുടെ നിർമ്മാണമാണ് നടത്തുന്നത്. സാങ്കേതികാനുമതിയും ടെൻറർ നടപടിക്രമങ്ങളും പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രവൃത്തി പൂർത്തീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു