Banner Ads

റീൽസിലൂടെ പെൺകുട്ടികളെ വലയിലാക്കി; 19കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം:ഇൻസ്റ്റഗ്രാം റീൽസിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19 വയസ്സുകാരൻ അറസ്റ്റിൽ. രാമനാഥപുരം സ്വദേശി ജീവൻ ആണ് അറസ്റ്റിലായത്.

ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങൾ ചിത്രീകരിച്ച് റീൽസ് ആയി ഷെയർ ചെയ്യുമ്പോൾ വീഡിയോ ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കുന്നതായിരുന്നു പ്രതിയുടെ രീതി.

ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് സംഘം പ്രതിയെ തമിഴ്നാട്ടിലെ തിരുനൽവേലിയിൽ നിന്നാണ് പിടികൂടിയത്. പോക്സോ കേസ് ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.