
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ വീട്ടിൽനിന്ന് കളിക്കാൻ പോയ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ വിദ്യാർഥിയും പടനായർകുളങ്ങര തെക്ക് സ്വദേശിയുമായ ബിലാലിനെയാണ് (12) കാണാതായത്. വീട്ടിൽ നിന്ന് കളിക്കാനായി പുറത്തുപോയ കുട്ടി മടങ്ങിയെത്തിയില്ല.
തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് അടുത്തുള്ള കന്നേറ്റി കായലിന് സമീപം കുട്ടിയുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തി. കുട്ടി കായലിൽ ഇറങ്ങിയതാണോ എന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന് കായലിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.