തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 12 പവൻ മോഷണം പോയതായി പരാതി. ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ച സ്വർണമാണ് കാണാതായിരിക്കുന്നത്.വ്യാഴാഴ്ചയാണ് സംഭവം നടന്നത്.അതേസമയം 12 പവൻ സ്വർണമാണ് അതീവ സുരക്ഷാക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്ന് കാണാതായിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വർണം തൂക്ക് നൽകുകയും തിരികെ വെയ്ക്കുകയും ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.