Banner Ads

തിരുവനന്തപുരത്ത് 108 ആംബുലൻസിന്റെ സേവനം ലഭിക്കാതെ ; രോഗി മരിച്ചതായി പരാതി.

തിരുവനന്തപുരം: വെള്ളറടയിൽ 108 ആംബുലൻസിന്റെ സേവനം ലഭിക്കാതെ രോഗി മരിച്ചു. വെള്ളറട സ്വദേശിയായ ആൻസിയാണ് മരിച്ചത്.കടുത്ത പനിയെ തുടർന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലൻസ് വിളിച്ചത്. എന്നാൽ കുരിശുമല സ്പെഷ്യൽ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലൻസ് വിട്ടുനൽകിയില്ലെന്ന് ആൻസിയുടെ ബന്ധുക്കൾ പറയുന്നു.ആംബുലൻസിനായി ഒന്നര മണിക്കൂർ കാത്തുനിന്നെന്നും പരാതിയുണ്ട്.

ഇതിനിടെ ആംബുലൻസ് സേവനം ലഭ്യമല്ലെന്ന് പറയുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തു പ്രചരിച്ചിട്ടുണ്ട്. വെള്ളറട ബ്ലോക്ക് പഞ്ചായത്ത് മെമ്ബർ ആനി പ്രസാദ് 108 ആംബുലൻസിന്റെ കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.കുരിശുമല തീർഥാടനം പ്രമാണിച്ച് സ്പെഷ്യൽ ഡ്യൂട്ടിയുള്ളതിനാൽ ആശുപ്രതിയിലുള്ള ആംബുലൻസ് വിട്ടുനൽകാനാകില്ലെന്നാണ് കസ്റ്റമർ കെയർ സെന്ററിൽ നിന്ന് അറിയിച്ചത്.ആശ്വപത്രിയിൽ വെറുതെ കിടക്കുന്ന ആംബുലൻസ് രോഗിക്ക് വേണ്ടി വിട്ടുനൽകുന്നതിൽ എന്താണ് പ്രശ്നമെന്ന് മെമ്ബർ ചോദിക്കുന്നു. സർക്കാർ നിർദ്ദേശപ്രകാരം ആംബുലൻസ് ഇട്ടിരിക്കുകയാണെന്നാണ് ജീവനക്കാർ പറയുന്നത്.

എന്നാൽ ഒരുമണിക്കൂർ കഴിഞ്ഞാൽ ആശുപത്രിയിലെ ഓക്സിജൻ തീരുമെന്നും മെമ്ബർ പറയുന്നുണ്ട്. ഇതിന് പിന്നാലെ സർക്കാർ ആശുപത്രിയിലെ ഡോക്ടറിനെ വിളിപ്പിച്ചുനോക്കിയെങ്കിലും ആംബുലൻസ് വിട്ടുനൽകാൻ സാധിക്കില്ലെന്ന് 108 ആംബുലൻസിന്റെ കസ്റ്റമർ കെയറിൽ നിന്ന് മറുപടി തന്നത്.എന്തെങ്കിലും അത്യാഹിതം വന്നാൽ ഉപയോഗിക്കാനായാണ് ആംബുലൻസ് മാറ്റിയിട്ടിരിക്കുന്നതെന്നും ഇവർ പറയുന്നുണ്ട്.

ജില്ലയിൽ മറ്റ് ആംബുലൻസ് ലഭിക്കാതെ വന്നതോടെ ഒന്നരമണിക്കൂർ ഇവർക്ക് കാത്തുനിൽക്കേണ്ടിവന്നു. ഒടുവിൽ സി.എച്ച്.സിയിൽ നിന്ന് ഒരു ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ച് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അമരവിളയിൽ വെച്ചാണ്ആൻസി മരണത്തിന് കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *