
കൊച്ചി: 1,000 കോടിയിലധികം രൂപയുടെ വരുമാന കുതിപ്പില്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം ഇക്കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ നേടിയത്.
രാജ്യത്തെ ഏറ്റവും അധികം തിരക്കുള്ള 10 വിമാനത്താവളങ്ങളില്‍ ഒന്നാണ് കൊച്ചി.മുൻ വർഷം 770.9 കോടി രൂപയായിരുന്നു വരുമാനo എന്നാൽ അത് ഈ വർഷം 1014 കോടിയിലെത്തി.31.6 ശതമാനത്തിന്റെ വർദ്ധനവാണ് മുൻ വർഷത്തേക്കാള്‍ കൂടുതൽ രേഖപ്പെടുത്തിയത്. 412.58 കോടി രൂപയാണ് അറ്റാദായം.
വ്യോമയാന മേഖലയില്‍ കൂടുതല്‍ വികസന പദ്ധതികളിലൂടെ യാത്രക്കാരെ ആകർഷിക്കുകയാണ് സിയാലിന്റെ ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്തത്.
.560 കോടി രൂപ ചെലവിട്ട് നടത്തുന്ന രാജ്യാന്തര ടെർമിനല്‍ വികസനം, 152 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന കോമേഴ്സ്യല്‍ സോണ്‍ നിർമാണം അന്താരാഷ്‌ട്ര ടെർമിനല്‍ വികസിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ടെർമിനലിന്റെ വലിപ്പം കൂട്ടുന്നതും പരിഗണനയിലാണ്..