
കോട്ടയം: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) യുവാവിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തൊണ്ണൻകുഴി സ്വദേശി ചിലമ്പട്ടുപുരയിടത്തിൽ റൊണാൾഡോ ഫിലിപ്പ് ജോസഫ് (24) ആണ് പിടിയിലായത്.എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരം ലഹരി മാഫിയക്കെതിരെ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്.
ബുധനാഴ്ച (15.07.2026) വൈകിട്ട് 2.30 ഓടെയാണ് പോലീസ് സംഘം പരിശോധന നടത്തിയത്.പ്രതിയുടെ കൈവശം സൂക്ഷിച്ചിരുന്ന 5.13 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.