Banner Ads

ഓണത്തിന് മഴ പെയ്യുമോ? ഉത്രാടം വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. പുതുതായി ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ ഇന്ന് ആകെ ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.ഉത്രാട ദിനം വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

എന്നാൽ തിരുവോണ നാളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.ഇന്ന് (ഞായർ): പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.നാളെ (തിങ്കൾ): പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.ഉത്രാട ദിനം (ചൊവ്വ): കോട്ടയം, എറണാകുളം, ഇടുക്കി.മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.