
തിരുവനന്തപുരം:ഒന്നാം മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ കന്നി വാർത്താസമ്മേളനത്തിൽ നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന ഗ്യാരണ്ടികളിൽ രണ്ടെണ്ണം ഉടനടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.വരും മാസത്തിൽ, കൃത്യമായി ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര പദ്ധതി നിലവിൽ വരും.
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പ്രത്യേക ‘വയോജന വകുപ്പ്’ രൂപീകരിക്കും. ഒരു സമൂഹം പരിഷ്കൃതമാകണമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും, ഈ പുതിയ വകുപ്പിന് പിന്നിൽ വലിയ സ്വപ്നതുല്യമായ ലക്ഷ്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിവിധ മേഖലകളിലെ താൽക്കാലിക/സാമൂഹിക തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആശ വർക്കർമാർ: വേതനത്തിൽ 3,000 രൂപയുടെ വർദ്ധനവ്.അങ്കണവാടി വർക്കർമാർ: 1,000 രൂപ വർദ്ധിപ്പിച്ചു.സ്കൂൾ പാചക തൊഴിലാളികൾ: 1,000 രൂപ വർദ്ധിപ്പിച്ചു.പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ: 1,000 രൂപ വീതം വർദ്ധിപ്പിച്ചു.