Banner Ads

റെഡ് അലർട്ടിൽ വയനാട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അത്യാവശ്യമില്ലെങ്കിൽ ചുരം കയറരുതെന്ന് കളക്ടർ

വയനാട് : ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും നാളെ (ഓഗസ്റ്റ് 5 ബുധനാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയാണ് ഉത്തരവിറക്കിയത്.

പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, മതപഠന ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും. റെസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും പ്രവർത്തിക്കാവുന്നതാണ്.

മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ താമരശ്ശേരി ചുരത്തിലും പാൽച്ചുരത്തിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കളക്ടർ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്രകൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമായി ചുരുക്കണമെന്നും യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.