പാലക്കാട്:വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സര്‍ക്കാർ തന്നെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്,2013ല്‍ യു.പി.എ. സര്‍ക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിന്റെ പേരില്‍ വി.ഡി. സതീശനും സംഘവും മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മന്ത്രിമാരായ മന്മോഹന് സിങ് സര്‍ക്കാരിനെതിരെയാണ് യു.ഡി.എഫ്. പ്രതിഷേധിക്കേണ്ടത്.
സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരു സര്‍വകക്ഷി യോഗം പോലും വിളിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ല.ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ചുള്ള സഹായം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് എല്‍.ഡി.എഫും യു.ഡി.എഫും ഇപ്പോള്‍ വിവാദങ്ങളുണ്ടാക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. വിശദമായ പഠന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാണാം എന്നും കെ. സുരേന്ദ്രന് പറഞ്ഞു.