Banner Ads

രാജേന്ദ്ര മൈതാനത്ത് പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്; കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തു

കൊച്ചി : രാജേന്ദ്ര മൈതാനത്തെ ശുചിമുറിയുടെ ചുമരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം എഴുതിയ സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. കലാപാഹ്വാനവുമായി ബന്ധപ്പെട്ട വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ജിസിഡിഎയുടെ അധീനതയിലുള്ള രാജേന്ദ്ര മൈതാനത്തെ ശൗചാലയ കെട്ടിടത്തിന്റെ മതിലിലാണ് ഇംഗ്ലീഷിൽ ചായമുപയോഗിച്ച് ഗ്രാഫിറ്റി മാതൃകയിൽ അധിക്ഷേപ പരാമർശങ്ങൾ എഴുതിയിരുന്നത്.

കലൂർ സ്വദേശി ടി ബാലചന്ദ്രന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. മൈതാനത്തിന്റെ ചുമതലയുള്ള ജിസിഡിഎ പരാമർശം നീക്കം ചെയ്യാൻ നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു.