Banner Ads

ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ഇന്നുമുതൽ: ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം ചെയർമാൻ നിർവ്വഹിക്കും

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ എളുപ്പത്തിലും സുഗമമായും ദർശനം സാധ്യമാക്കുന്നതിനായി ദേവസ്വം ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. വെർച്വൽ ക്യൂവിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നിർവ്വഹിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ തുടക്കത്തിൽ എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുന്നത്.ആദ്യഘട്ടത്തിൽ ഒരു മണിക്കൂറിൽ 300 ഭക്തർക്ക് ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്യാം.ഇതുവഴി ദിവസേന 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.