ബുധനാഴ്ച വൈകുന്നേരം മുതല്‍ ആണ് ബുക്കിംഗ് തുടങ്ങിയത്.10000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗ് വഴിയും70000 പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിംഗ് വഴിയും ദര്‍ശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി.ദർശനം എല്ലാ ഭക്തർക്കും ഉറപ്പാക്കുമെന്നും അതിനുള്ള അവസരം ഉണ്ടെന്നും ദേവസ്വംബോർഡ് പ്രസിഡന്റ വ്യക്തമാക്കി.തീര്‍ത്ഥാടകരുടെ സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ബുക്കിംഗ് പ്രവര്തിക്കമാക്കുന്നതെന്നും ഇതുവഴി ദര്‍ശനത്തിന് എത്തുന്നവരുടെ രേഖകള്‍ ശേഖരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.