തിരുവനന്തപുരം : ആരോപണവിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. ഡിജിപിയുടെ അഭിപ്രായം സര്‍ക്കാര്‍ അംഗീകരിച്ചു. അന്വേഷണ സംഘം ആരാണെന്ന് ഉടനടി തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിയമവിരുദ്ധമായ സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും അന്വേഷണ പരിധിയില്‍ വരും.
സസ്പെന്‍ഷനിലുള്ള എസ് പി സുജിത്ദാസിനെതിരെയും അന്വേഷണം ഉണ്ടാകും. ഡിജിപി ഷെയ്ഖ് ദര്‍സേവ് സാഹിബാണ് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയിട്ടുള്ള വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലമ്പൂർ എംഎല്‍എ പി വി അന്‍വറിന്റെ മൊഴിയുടെ പശ്ചാത്തിലായിരുന്നു നടപടി.