ജ്യോതിഷ ജാതകം എന്നും അറിയപ്പെടുന്ന നക്ഷത്ര ജാതകം, ഒരു പ്രത്യേക സമയത്ത് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രവചനം അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശമാണ്. സാധാരണയായി ഒരു വ്യക്തിയുടെ ജനനത്തീയതി, സമയം, സ്ഥലം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതകങ്ങൾ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകാൻ ലക്ഷ്യമിടുന്നു.ഒക്ടോബർ മാസത്തിൽ ഉത്രാടം,തിരുവോണം,അവിട്ടം,ചതയം തുടങ്ങിയ നക്ഷത്രങ്ങൾക്ക് നല്ല രീതിയിലുള്ള മാറ്റങ്ങളാണ് കാണുന്നത്.
ഉത്രാടം നക്ഷത്രക്കാർ അച്ഛനമ്മമാരോടൊപ്പം താമസിച്ചു കൊണ്ട് ജോലി ചെയ്യുന്നതിനായി തൊഴിൽ ക്രമീകരിക്കും. പഠിച്ച വിഷയത്തോട് സംബന്ധിച്ചുള്ള ഉദ്യോഗത്തിന് അവസരം വന്നു ചേരും. നിക്ഷേപത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം ഉണ്ട്.
തിരുവോണം നക്ഷത്രക്കാർ തൊഴിൽമേഖലയിൽ അഭൂതപൂർവമായ വളർച്ച കൈവരിക്കുകയും മംഗളകർമങ്ങളിൽ,വിരുന്നു സൽക്കാരങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുവാനുള്ള അവസരവും വന്നു ചേരും.തിരുവോണം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ കാർഷിക മേഖലകളിൽ ആദായം വർധിക്കുവാനും യോഗം കാണുന്നു.
അവിട്ടം നക്ഷത്രക്കാർക്ക് തൊഴിൽ മേഖലകളിൽ ജോലിഭാരം വർധിക്കുകയും പരീക്ഷ, ഇന്റർവ്യൂ, കലാകായിക മത്സരങ്ങൾ എന്നിവയിൽ അനുകൂല വിജയം കൈവരിക്കുകയും ചെയ്യാനാവും. ബന്ധുമിത്രാദികളോടുകൂടി ദേവാലയദർശനം നടത്തുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം ഉണ്ട്.
ചതയം വിവിധവും വ്യത്യസ്തവുമായ പദ്ധതികൾ വന്നു ചേരുകയും വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുകയും വേണം. പണം കടം നൽകുന്നതും സ്വന്തം ഉത്തരവാദിത്വങ്ങൾ മറ്റൊരാളെ ഏൽപിക്കുന്നതും അബദ്ധമായി മാറും. ചതയം നക്ഷത്രക്കാർക്കും ഈ ഒക്ടോബർ മാസത്തിൽ കാർഷിക മേഖലകളിൽ ആദായം വർധിക്കുവാനുള്ള സാധ്യത കാണുന്നു.