Banner Ads

തന്‍റെ ചിത്രം ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറുവ സംഘാംഗം എന്ന് പ്രചാരണം ;മരംമുറിത്തൊഴിലാളി രംഗത്ത്

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വാടകയ്ക്ക് താമസിക്കുന്ന കാട്ടൂര്‍ കൊല്ലയില്‍ വിനോദ് (44) നിയമനടപടിക്കൊരുങ്ങുകയാണ്. ജോലിയുടെ ഭാഗമായി ഒക്ടോബര്‍ 18ന് ആറാട്ടുപുഴ തേവര്‍ റോഡില്‍ എത്തിയപ്പോഴാണ് ദുരനുഭവങ്ങളുടെ തുടക്കമാകുന്നത്. തന്‍റെ ചിത്രം ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറുവ സംഘാംഗം എന്ന് പ്രചരിപ്പിക്കുകയാണ് ഇതിനെതിരെയാണ് ഇദ്ദേഹം പ്രതികരിച്ച രംഗത്ത്.

ചേര്‍പ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിലെ ഒരാള്‍ കാട്ടൂര്‍ സ്വദേശിയാണെന്ന് വ്യക്തമായത്. വിനോദിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് വിനോദിന്‍റെ തീരുമാനം.

ഇതിന്‍റെ ഭാഗമായി സമീപത്തെ കടയില്‍ ഈ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു.ഇത് നാട്ടുകാരില്‍ സംശയമുണ്ടാക്കുകയായിരുന്നു.മൂന്ന് പേരുടെ ശബ്‍ദ സന്ദേശവും വിനോദിന്‍റെ ചിത്രം കൂടാതെ മറ്റൊരു വ്യക്തിയുടെ ചിത്രവും ഉള്‍പ്പെടുത്തി ഈയിടെയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. മൂന്ന് ശബ്‍ദസന്ദേശങ്ങളില്‍ ഒരാളുടെ സന്ദേശത്തിലാണ് ഇവര്‍ കുറുവാസംഘം ആണെന്ന് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *