
പാലക്കാട്: കെഎസ്ഇബിയുടെ മുൻകൂട്ടി അറിയിക്കാതെയുള്ള കറന്റ് കട്ട് മൂലം ഓക്സിജൻ സംവിധാനം നിലച്ച് അത്യാസന്ന നിലയിലായിരുന്ന രോഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം. കൃഷ്ണനാണ് ശ്വാസം കിട്ടാതെ ദാരുണമായി മരണപ്പെട്ടത്.വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കടുത്ത വൈദ്യുതി നിയന്ത്രണം തുടരുകയാണ്.