Banner Ads

കേരളം ‘കൈ’പ്പിടിയിലൊതുക്കി യുഡിഎഫ്; ലീഡ് നില 100 കടന്നു, ഭരണത്തുടർച്ചാ മോഹങ്ങൾ തകർന്ന് ഇടത് മുന്നണി

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗം കൂടുതൽ കരുത്താർജ്ജിക്കുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണപക്ഷമായ എൽഡിഎഫിനെ ബഹുദൂരം പിന്നിലാക്കി യുഡിഎഫ് ലീഡ് നില 100 കടന്നു. നിലവിലെ സൂചനകൾ പ്രകാരം സംസ്ഥാനത്ത് യുഡിഎഫിന് മൃഗീയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നിലായ പല മണ്ഡലങ്ങളിലും യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.