Banner Ads

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം: പാമ്പാടി പതിമൂന്നാം മൈലിൽ കെഎസ്ആർടിസി ബസു സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ ദേശീയപാത 183-ലായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ അഷ്‌ലി ആൻ തോമസ് (25), പാമ്പാടി പൊത്തൻപുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിന്റെ മകൾ കൃപ (25) എന്നിവരാണ് മരിച്ചത്. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ, ഇതേ ദിശയിൽ വന്ന ബസിനടിയിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ ആഘാതത്തിൽ രണ്ട് പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

വിവരമറിഞ്ഞ് പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.