Banner Ads

മണിമലയാറ്റിൽ ദാരുണം; കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

കോട്ടയം: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയിൽ വിഷ്ണു (32) ആണ് മരിച്ചത്. കോട്ടയം ചെറുവള്ളി പള്ളിപ്പടി ഭാഗത്തുവെച്ചായിരുന്നു അപകടം.സുഹൃത്തുക്കളോടൊപ്പം ആറ്റിലെത്തിയ വിഷ്ണു, ചെക്ക് ഡാമിന് സമീപമാണ് കുളിക്കാനിറങ്ങിയത്.

കുളിക്കുന്നതിനിടെ വിഷ്ണുവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.വേനൽക്കാലത്ത് ആറുകളിലും ചെക്ക് ഡാമുകളിലും വെള്ളം കുറവാണെങ്കിലും കയങ്ങളും അപ്രതീക്ഷിതമായ ഒഴുക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ കുളിക്കാനിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.