
കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം ശിവരാത്രി ആഘോഷത്തിൽ. പിതൃകർമ്മങ്ങൾക്കായിജനലക്ഷങ്ങൾ എത്തി ചേരുന്ന മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറത്ത് തുടക്കമായി.പുലർച്ചെ നാല് മുതൽ ബലി തർപ്പണം ആരംഭിച്ചു.ക്ഷേത്ര കർമ്മങ്ങൾക്കും ചടങ്ങുകൾക്കുംമേൽശാന്തിയാണ് കർമികത്വം വഹിച്ചത്.116 ബലിത്തറകൾക്ക് സ്ഥലം നീക്കിവെച്ചിട്ടുണ്ട്. ബലി തർപ്പണത്തിന് ദേവസ്വം ബോർഡ് നിരക്ക് 75 രൂപയാണ്. ശിവരാത്രിയോടാനുബന്ധിച്ച് നാളെ രാത്രി രണ്ടു വരെ ആലുവയിൽ ദേശീയ പാതയിലടക്കം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്. മണപ്പുറത്തു താത്കാലിക നഗരസഭാ ഓഫീസ് പൊലീസ് കൺട്രോൾ റൂം, ഫയർ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ആംബുലൻസ് സർവീസ്, നേവിയുടെയും മുങ്ങൽ വിദഗ്ദരുടെയും സേവന എന്നിവ ലഭ്യമാണ്.