Banner Ads

കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; കടബാധ്യതയെന്ന് സംശയം, പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, മൂന്ന് വയസ്സുള്ള മകൾ എന്നിവരെയാണ് കാണാതായത്.

ഈ മാസം ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. സംഭവത്തിൽ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി. കുടുംബത്തിന് വലിയ രീതിയിൽ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി.

കാണാതായവർക്കായി കാട്ടാക്കട പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുടുംബത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.