Banner Ads

കോട്ടയത്ത് ബാറിലെത്തിയവർക്ക് മർദ്ദനo ; ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയo :വെമ്പള്ളിയിൽ ബാറിൽ എത്തിയ ആളെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ കുമരകം സ്വദേശി ബിജു എന്ന ബാർ ജീവനക്കാരനാണ് അറസ്റ്റിലായത്.ബാറിൽ മദ്യത്തിൻ്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത് കോട്ടയത്ത്‌ പുതുതായി തുടങ്ങിയ ബാറിലെത്തിയ ആളെ ക്രൂരമായി ആക്രമിച്ച ബാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം സ്വദേശി ബിജുവാണ് അറസ്റ്റിലായത്.മദ്യത്തിന്റെ അളവ് കുറവ് ചോദ്യം ചെയ്ത ആളെയാണ് ബിജു ആക്രമിച്ചത്. ആറോളം ചില്ലു ഗ്ലാസ്സുകള്‍ ദേഹത്തേക്ക് ആഞ്ഞെറിയുകയായിരുന്നു. മൊത്തം 13 ഗ്ലാസ്സ് ആണ് ഇയാൾ എടുത്തു എറിഞ്ഞത്.കോട്ടയം കുറവിലങ്ങാട് പുതുതായി ആരംഭിച്ച ബാറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *