Banner Ads

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് ജീവനക്കാർ യുവതിയെ ബലാത്സംഗത്തിനിരയാക്കി

ലക്‌നൗ : ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഗാസിപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് ജീവനക്കാർ യുവതിയെ ബലാത്സംഗത്തിനിരയാക്കി.  ദമ്പതികളെ വാഹനത്തിൽ നിന്ന് ബലമായി ഇറക്കിവിട്ടു. ഓക്‌സിജൻ സപ്പോർട്ട് ആവശ്യമായി വന്ന തൻ്റെ ഭർത്താവിനെ വൈദ്യസഹായം എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്.  നിർഭാഗ്യവശാൽ, ഗൊരഖ്പൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ഭർത്താവ് മരിച്ചു.

യുവതിയുടെ ഭർത്താവ് ഹരീഷ് ആദ്യം ബസ്തി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നുവെങ്കിലും നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.  എന്നാൽ സ്വകാര്യ ആശുപത്രിയിൽ ഫീസ് അടക്കാൻ യുവതിക്ക് കഴിയാതെ വന്നതോടെ യുവതി ഡിസ്ചാർജ് ചെയ്തിരുന്നു.
എന്നാൽ ഹരീഷിൻ്റെ ആരോഗ്യം കൂടുതൽ വഷളായി, തുടർന്നുള്ള വൈദ്യസഹായത്തിനായി ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വിളിക്കുകയായിരുന്നു.

ആശുപത്രിയിലേക്കുള്ള ആംബുലൻസ് യാത്രയ്ക്കിടെ, ഡ്രൈവർ യുവതിയെ മുൻസീറ്റിൽ ഇരിക്കാൻ നിർബന്ധിച്ചു.  തുടർന്ന് ആംബുലൻസ് ജീവനക്കാരനും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു. യുവതി പ്രതിഷേധിച്ചതിനാൽ ഡ്രൈവർ ഭർത്താവിൻ്റെ ഓക്സിജൻ മാസ്ക് അഴിച്ച് മാറ്റി ഇരുവരെയും പുറത്താക്കി. ആഭരണങ്ങളും പണവും അപഹരിക്കുകയും ചെയ്തതായും യുവതി പറയുന്നു.

ആംബുലൻസിൽ പുറത്താക്കിയതിനാൽ ഓക്‌സിജൻ വിതരണം തടസ്സപ്പെടുകയും ചെയ്‌തതോടെ യുവാവിൻ്റെ നില വഷളായി. യുവതി ഉടൻ തന്നെ തൻ്റെ സഹോദരനെ ബന്ധപ്പെടുകയും സാഹചര്യം അറിയിക്കുകയും പോലീസ് വന്ന് ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ വൈദ്യസഹായം നൽകിയിട്ടും ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു.

സംഭവത്തെത്തുടർന്ന്, ആംബുലൻസ് ഡ്രൈവർക്കും സഹായിക്കും എതിരെ യുവതി ഗാസിപൂർ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി.  എന്നാൽ, പരാതി നൽകിയിട്ടും പ്രതികളെ പിടികൂടുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് അവർ അവകാശപ്പെടുന്നു.  യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *