
പാലക്കാട്: തൃക്കടിയേരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് അധ്യാപകനായ നൗഷാദിനെതിരെ സ്കൂൾ മാനേജ്മെന്റ് നടപടിയെടുത്തത്.ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർഥിയുടെ മുഖത്തടിക്കുകയായിരുന്നു എന്നാണ് പരാതി. ഇതേ അധ്യാപകൻ മുൻപും സമാനമായ രീതിയിൽ കുട്ടികളെ ഉപദ്രവിച്ചിരുന്നതായി ആരോപണമുണ്ട്.