ചെന്നൈ:കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം നടന്നത്. രജിസ്റ്റര്‍ തപാല്‍ അയക്കാന്‍ പൊഴിച്ചല്ലൂര്‍ തപാല്‍ ഓഫീസിലെത്തിയാതായിരുന്നു യുവാവ്. 29.50 പൈസയായിരുന്നു നിരക്ക്. സാങ്കേതികത്തകരാര്‍ കാരണം യു.പി.ഐ. വഴി പണം നല്കാന് യുവാവിനു സാധിച്ചില്ല.ഇതേത്തുടര്‍ന്ന് ഇയാള്‍ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.ബാക്കി നല്‍കാനുള്ള 50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി.ഇതിനുപകരം ഉദ്യോഗസ്ഥന് 30 രൂപ നല്കി. ബാക്കി 50 പൈസ ആവശ്യപ്പെട്ടപ്പോള്‍ തിരികെ നല്‍കിയില്ല. ഈ സംഭവത്തിലാണ് കോടതി നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ടത്.