Banner Ads

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; മൂന്നാം ബലാത്സംഗ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് നാല് മാസത്തിനുള്ളിലാണ് പൊലീസ് നടപടി പൂർത്തിയാക്കിയത്.വിദേശത്ത് താമസിക്കുന്ന 31 വയസ്സുകാരിയായ മലയാളി യുവതിയുടെ പരാതിയെത്തുടർന്ന് ജനുവരി 10-നാണ് രാഹുൽ അറസ്റ്റിലായത്.

ഷൊർണൂരിലെ കെ.പി.എം ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.അറസ്റ്റിന് പിന്നാലെ പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റ് രാഹുലിനെ റിമാൻഡ് ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരെ നേരത്തെയും രണ്ട് ബലാത്സംഗ കേസുകൾ നിലവിലുണ്ട്.ബലാത്സംഗം, ശാരീരിക-മാനസിക പീഡനം എന്നിവയ്ക്ക് പുറമെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്ന ഗുരുതരമായ ആരോപണവും കുറ്റപത്രത്തിലുണ്ട്.

മുൻപത്തെ കേസുകളോട് സമാനമായ രീതിയിലുള്ള ആരോപണങ്ങളാണ് ഈ കേസിലും ഉന്നയിക്കപ്പെട്ടിട്ടുള്ളത്.എന്നാൽ ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് തെളിയിക്കുന്നതിനായി ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്