Banner Ads

പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ഓര്‍മ പുതുക്കി;ആയിരങ്ങള്‍

അമ്ബലപ്പുഴ: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രസിദ്ധീകരിച്ച ‘സമരഭൂമി’ സ്പെഷല്‍ പതിപ്പ് മന്ത്രി സജി ചെറിയാൻ മുൻ മന്ത്രി ജി. സുധാകരന് നല്‍കി പ്രകാശനം ചെയ്തു.കൂടാതെ രക്തസാക്ഷി മണ്ഡപത്തിനുസമീപം പണിത സി.പി.എം പുന്നപ്ര ലോക്കല്‍ കമ്മിറ്റി ഓഫിസും എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.സര്‍ സി.പിയുടെ ‘അമേരിക്കൻ മോഡല്‍ അറബിക്കടലില്‍’ എന്ന മുദ്രാവാക്യമുയർത്തിപുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ഓര്‍മ പുതുക്കി പുന്നപ്ര സമരഭൂമിയിലെ മണ്ഡപത്തില്‍ ആയിരങ്ങള്‍ പുഷ്പാർച്ചന നടത്തി.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ല സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, വി.എസ്. അച്യുതാനന്ദനുവേണ്ടി മകന്‍ വി.എ. അരുണ്‍ കുമാർ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മന്ത്രി സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, മുൻ മന്ത്രി ജി. സുധാകരൻ, പുന്നപ്ര-വയലാർ വാരാചരണ കമ്മിറ്റി പ്രസിഡന്‍റ് ഇ.കെ. ജയൻ, സെക്രട്ടറി എ. ഓമനക്കുട്ടൻ, സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം എച്ച്‌. സലാം എന്നിവർ പുഷ്പചക്രങ്ങളർപ്പിച്ചു.രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ ആർ. നാസർ, ടി.ജെ. ആഞ്ചലോസ് എന്നിവർ പ്രഭാഷണം നടത്തി. വി.ആർ. അശോകൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *