ദി ഹിന്ദു’ പത്രത്തിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി നല്‍കിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി പത്രാധിപർക്ക് കത്ത് അയച്ചത്.അഭിമുഖത്തിലെ തെറ്റായ വ്യാഖ്യാനങ്ങള്‍ തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.ഒരു സ്ഥലപ്പേരോ, പ്രദേശമോ മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അനാവശ്യ വ്യാഖ്യാനം വിവാദത്തിന് കരണമായി എന്നും കൂടാതെ വിവാദം അവസാനിപ്പിക്കാൻ പത്രം തന്നെ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.