കട്ടപ്പന: വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ കുമളി സ്വദ്ദേശി വിഷ്ണു കട്ടപ്പനയിൽ നിന്നും തിരികെ പോകാനായി ബസ് കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ബസ് വിഷ്ണുവിൻ്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ നിന്നും അത്ഭുതകരമായാണ് വിഷ്ണു രക്ഷപ്പെട്ടത്.
വിഷ്ണുവിൻ്റെ നെഞ്ചിനൊപ്പം ബസിന്റെ മുൻഭാഗം ഇടിച്ചു കയറി. ഇരിപ്പിടം ഉൾപ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയ അപകടം ഒഴിവായത്.സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യു. ബൈസൺവാലി സ്വദേശി സിറിൾ വർഗീസിന്റെ ലൈസൻസാണ് മോട്ടോർ വെഹിക്കിൾ സസ്പെൻഡ് ചെയ്തത്. ഒരു മാസത്തേക്കാണ് ഇടുക്കി ആർടിഒ സസ്പെൻഡ് ചെയ്തത്.ഇയാളെ എടപ്പാൾ ഐഡിടിആർ ഇൽ ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയക്കുകയും ചെയ്തു .സംഭവത്തിൽ കടുത്ത നടപടിയെടുത്ത എംവിഡിയെ നാട്ടുകാർ അഭിനന്ദിക്കുകയും ചെയ്തു.