Banner Ads

വയനാട് തുരങ്കപാതയുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ

തിരുവനന്തപുരം: സബ്മിഷനില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മന്ത്രിയുടെ മറുപടി. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.ചൂരല്‍മല ഉരുള്‍പൊട്ടലിന് ശേഷവും ഇതിനായുള്ള ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നു. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്‌തെന്ന് മന്ത്രി ആര്‍.ബിന്ദുവാണ് നിയമസഭയില്‍ അറിയിച്ചത്.

തുരങ്കപാതയ്ക്കായി തുരക്കുന്ന മലകള്‍ നിരവധി ഉരുള്‍പൊട്ടലുകള്‍ നടന്ന മേഖലയാണ്. സമീപകാല സംഭവങ്ങളില്‍നിന്നൊന്നും സർക്കാർ പാഠം പഠിക്കുന്നില്ലെന്നും ഇവർ വിമർശിച്ചു.അതേസമയം പദ്ധതിയില്‍ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അറിയിച്ചു. വയനാട് തുരങ്കപാത പദ്ധതിക്ക് വേണ്ടി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു. എന്നാൽ പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ സംസ്ഥാനതല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്.എന്നാല്‍ ഇതിനിടെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതോടെ പദ്ധതിക്കെതിരേ വിമർശനമുയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *