Banner Ads

സെക്രട്ടേറിയറ്റിൽ ശൗചാലയത്തിൽ ക്ലോസറ്റ് തകർന്നു ; ജീവനക്കാരിക്ക് പരിക്ക്

തിരുവനന്തപുരം:സെക്രട്ടേറിയറ്റിൽ ശൗചാലയത്തിൽ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് പരിക്കേറ്റു.തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റൻറ് സുമംഗലയ്‌ക്കാണ് പരിക്കേറ്റത്. സെക്രട്ടേറിയറ്റ് ഒന്നാം നിലയിലെ ശൗചാലയത്തിലാണ് സംഭവം.ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയായിരുന്നു സംഭവം.ജീവനക്കാരിയുടെ കാലിൽ സാരമായ പരുക്കുണ്ട്.കൂടാതെ . 9 സ്റ്റിച്ചാണ് ഇവരുടെ ശരീരത്തിലുള്ളത്.സെക്രട്ടേറിയറ്റിൽ ശുചിമുറികളുടെ പഴക്കത്തെ പറ്റി പല തവണ പ്രവർത്തകർ പ്രശ്നംപറഞ്ഞിട്ടും ഫലം ഒന്നും തന്നെ ഉണ്ടായില്ല. ഒരു മാസം മുൻപ് മറ്റൊരു ഉദ്യോ​ഗസ്ഥൻ്റെ തലയിൽ സ്ലാബ് വീണിരുന്ന സംഭവവും ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥർ പരാതി അറിയിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ശുചിമുറിയിലെ അപകടം.

Leave a Reply

Your email address will not be published. Required fields are marked *