തിരുവനന്തപുരം:സെക്രട്ടേറിയറ്റിൽ ശൗചാലയത്തിൽ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് പരിക്കേറ്റു.തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റൻറ് സുമംഗലയ്ക്കാണ് പരിക്കേറ്റത്. സെക്രട്ടേറിയറ്റ് ഒന്നാം നിലയിലെ ശൗചാലയത്തിലാണ് സംഭവം.ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയായിരുന്നു സംഭവം.ജീവനക്കാരിയുടെ കാലിൽ സാരമായ പരുക്കുണ്ട്.കൂടാതെ . 9 സ്റ്റിച്ചാണ് ഇവരുടെ ശരീരത്തിലുള്ളത്.സെക്രട്ടേറിയറ്റിൽ ശുചിമുറികളുടെ പഴക്കത്തെ പറ്റി പല തവണ പ്രവർത്തകർ പ്രശ്നംപറഞ്ഞിട്ടും ഫലം ഒന്നും തന്നെ ഉണ്ടായില്ല. ഒരു മാസം മുൻപ് മറ്റൊരു ഉദ്യോഗസ്ഥൻ്റെ തലയിൽ സ്ലാബ് വീണിരുന്ന സംഭവവും ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥർ പരാതി അറിയിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ശുചിമുറിയിലെ അപകടം.