Banner Ads

പാലം അടച്ചു, പണി കിട്ടി! ചാലക്കുടിയിൽ കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്ക്.

തൃശൂർ:ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണികൾക്കായി ശനിയാഴ്ച അടച്ചു. പാലത്തിന്റെ ബെയറിങ്ങുകൾ മാറ്റുന്ന ജോലികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രവൃത്തികൾ പൂർത്തിയാക്കാൻ ഏകദേശം 20 ദിവസമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

പാലം അടച്ചതോടെ ദേശീയപാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ വാഹനങ്ങൾ പുതിയ പാലത്തിലൂടെ ഒരു വരിയായി കടത്തിവിട്ടാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്.