മുംബൈ: കനത്ത പുക നിറഞ്ഞ മുംബൈയിലെ അന്തരീക്ഷ മോശമായി തുടരുന്നതായി റിപ്പോർട്ടുകൾ. എയർ ക്വാളിറ്റി ഇൻഡക്സ് എ.ക്യു.ഐ തോത് 151ല്‍ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.ഇത് അനാരോഗ്യകരമായ അളവയാണ് കണക്കാക്കുന്നത്.അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മിക്കവാറും തെളിഞ്ഞ ആകാശം കാണാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ അപ്ഡേറ്റുകള് പറയുന്നു.ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടില്‍ മുംബൈയിലെ എ.ക്യു.ഐ മോശം വിഭാഗത്തില്‍ പെടുന്നു.
ബുധനാഴ്ച സെൻട്രല്‍ പൊല്യൂഷൻ കണ്ട്രോള് ബോർഡിന്റെ ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ വിവരങ്ങള്‍ നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം ഇപ്പോഴുംവളരെ മോശമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഐ.എം.ഡി അപ്ഡേറ്റുകള് അനുസരിച്ച്, സാന്താക്രൂസ് മേഖലയില്‍ ഉയർന്ന താപനില 36.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.ഇത് സാധാരണ താപനിലയേക്കാള്‍ 1.5 ഡിഗ്രി കൂടുതലാണ്. കാലാവസ്ഥാ വകുപ്പിൻ്റെ കണക്കുകള്‍ പ്രകാരം കൊളാബ ഒബ്സർവേറ്ററിയില് 34.6 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.