
ന്യൂഡൽഹി: പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന മുൻ ഉത്തരവിനെതിരെയുള്ള മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദേശിച്ച കോടതി, എനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (AWBI) പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്തുള്ള ഹർജിയാണ് നിരസിച്ചത്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്.
മൂന്ന് ഭാഗങ്ങളായാണ് കോടതി വിധി പുറപ്പെടുവിച്ചത്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണം. എയർപോർട്ടുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പൊതുയിടങ്ങളിൽ നിന്ന് നായ്ക്കളെ പൂർണ്ണമായും മാറ്റണം.മനുഷ്യന്റെ ജീവന് ഗുരുതരമായ ഭീഷണിയാകുന്ന രീതിയിൽ അക്രമാസക്തരായ തെരുവുനായ്ക്കളെ കൊലപ്പെടുത്താൻ അനുമതിയുണ്ട്.
എല്ലാ ജില്ലകളിലും പൂർണ്ണതോതിൽ പ്രവർത്തിക്കുന്ന എനിമൽ ബർത്ത് കൺട്രോൾ സെന്ററുകൾ നിർബന്ധമാക്കണം. എല്ലാ ജില്ലകളിലും പൂർണ്ണതോതിൽ പ്രവർത്തിക്കുന്ന എനിമൽ ബർത്ത് കൺട്രോൾ സെന്ററുകൾ നിർബന്ധമാക്കണം. സുപ്രീംകോടതിയുടെ ഈ ഉത്തരവുകൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സംസ്ഥാന ഹൈക്കോടതികൾ രണ്ടംഗ ബെഞ്ച് രൂപീകരിക്കണം.