
തിരുവനന്തപുരം: വയലാർ വർഷം 2025–2026 ആഘോഷങ്ങളുടെ ഭാഗമായി വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റും വഴുതക്കാട് സർക്കാർ വനിതാ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരങ്ങൾക്ക് തുടക്കമായി.
സപ്തസ്വരങ്ങളെ പ്രതിനിധീകരിച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ, വയലാർ ട്രസ്റ്റ് അംഗവും സംഘാടക സമിതി വർക്കിംഗ് പ്രസിഡന്റുമായ ശാരദാ മുരളീധരൻ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ കല്ലറ ഗോപൻ, ജി. ശ്രീറാം, വനിതാ കോളേജ് സംഗീത വിഭാഗം മേധാവി ഡോ. ധനലക്ഷ്മി, സംഗീത സബ് കമ്മിറ്റി കൺവീനർ ഡോ. ശ്യാമ, യൂണിയൻ അംഗം ഗ്രീഷ്മ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്രഭാവർമ്മ, ശാരദ മുരളീധരൻ, രാജലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.
ആദ്യദിന മത്സരങ്ങളിൽ കവിതാലാപനം (ജൂനിയർ, സീനിയർ), ഗാനാലാപനം (സൂപ്പർ സീനിയർ) എന്നീ വിഭാഗങ്ങളിലായി 80 മത്സരാർത്ഥികളാണ് പങ്കെടുത്തത്.ഒന്നാം ദിന മത്സര വിജയികൾ:കവിതാലാപനം (ജൂനിയർ) ,സാവൻ ഗിരീഷ് (സർവോദയ, നാലാഞ്ചിറ),ആഹാന (ബ്ലൂമൗണ്ട് പബ്ലിക് സ്കൂൾ),റമദ എസ്. ആർ. (ജി.എച്ച്.എസ്.എസ് തോന്നക്കൽ),കവിതാലാപനം (സീനിയർ) ആദിത്യൻ ജി.എസ്. (മാർ ഇവാനിയോസ്, നാലാഞ്ചിറ),നിദ ഫാത്തിമ (കേരള മീഡിയ അക്കാദമി),സിജേഷ് കെ.ജി. (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം),ഗാനാലാപനം – സൂപ്പർ സീനിയർ (വനിതകൾ) മേഘ (തിരുവനന്തപുരം) അഞ്ജന എസ്. (തിരുവനന്തപുരം) സുനിത സദാശിവൻ (ആറ്റിങ്ങൽ) ഗാനാലാപനം – സൂപ്പർ സീനിയർ (പുരുഷന്മാർ): കെ. എസ്. രാജീവ് (വർക്കല) ശ്രീഹരി (തിരുവനന്തപുരം)ജെയ്സൺ തോമസ് (കൊല്ലം), സുമൻ (കണ്ണൂർ)
രണ്ടാം ദിന മത്സരങ്ങൾ ഇന്ന്
മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് (ഓഗസ്റ്റ് 9) രാവിലെ 10 മണിക്ക് ഗാനാലാപന (ജൂനിയർ, സീനിയർ) മത്സരങ്ങൾ ആരംഭിക്കും. 100-ലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾക്കായി രാവിലെ 9 മണി മുതൽ വേദിയിൽ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. വിജയികൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് യഥാക്രമം ₹5000, ₹3000, ₹1500 ക്യാഷ് അവാർഡുകൾ നൽകും. സൂപ്പർ സീനിയർ വിഭാഗത്തിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് ₹3000, ₹2000 വീതവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9846202762, 9447738832, 9645630380, 9037653775, 9645630380.